ഈ കുറച്ചു മണിക്കൂറുകള്‍ ഒന്ന് വേഗം കടന്നു പോയിരുന്നെങ്കില്‍ .... വീണ്ടും മണലാരണ്യത്തിലേക്ക് , എന്തൊക്കെയോ ചിന്തയില്‍ വരുന്നു... പക്ഷെ...
അതങ്ങനെയാണ് ചിലപ്പോള്‍ നമുക്ക് തന്നെ മനസ്സിലാകില്ല നാം ഏതു ലോകത്താണെന്ന് ;
അതിനിടയില്‍ ആണ് ഫോണിന്റെ ഇരമ്പല്‍, അങ്ങേത്തലക്കല്‍ ഭാര്യ
ഹലോ , ... ആ എന്താണ്
നിങ്ങള്‍ എവിടെ എത്തി ?
ഇപ്പൊ കടവ് റിസോര്‍ട്ട് ടോല്‍ ഗേറ്റ് കഴിഞ്ഞു,
“എന്തേയ്” ... ഊഹും .. ഒരു മൂളല്‍ മാത്രം.... ഒന്നും മിണ്ടാതെ കുറച്ച് സെക്കണ്ടുകള്‍ ....
“മക്കള്‍ എന്തെടുക്കുന്നു” ?
”മോന് സ്കൂളില്‍ പോകാന്‍ നോക്കുന്നു.
മോളെ ഞാന്‍ ഇന്ന് വിട്ടില്ല...
“ഉം .. നന്നായി”
“എല്ലാരും പോയോ” ..?
എന്റെ ഉമ്മ ഒഴിച്ച് എല്ലാരും പോയി ...
താന്‍ ഇറങ്ങി മിനിട്ടുകല്ക്കുള്ളില് ഒറ്റപ്പെട്ടിരിക്കുന്നു....!!!
എന്തായാലും എപ്പോള്‍ പോകുമ്പോഴും എല്ലാരും തലേന്ന് തന്നെ വരും, സന്തോഷത്തോടെ എല്ലാരും കൂടി ഒരു ദിവസം കഴിയും, അല്ലെങ്കില്‍ എന്നാണു അവധിക്ക് വരുമ്പോള്‍ സന്തോഷം ഇല്ലാത്തത്, ഈ ഒരു ദിവസം ഒഴിച്ച്, തന്റെ പെങ്ങന്മാരും ഉമ്മയും ഒക്കെ പോയിക്കാണും, എല്ലാവരും ഇന്നലെ വൈകീട്ട് വന്നതാണ്, മക്കള്‍,അവരുടെ സ്കൂള്‍ , അവരവരുടെ വീടുകള്‍..... .........
“മക്കള്‍ എന്ത് പറയുന്നു, ? “മോള്‍ക്ക് എന്തോ... മുഖത്ത ഒരു വാട്ടം പോലെ , ഒന്നും പറഞ്ഞില്ല .... നിങ്ങള്‍ പോയി കുറെ നേരം കോലായില്‍ നിന്നു, ചായ കൊടുത്തിട്ട് ഇത് വരെ കുടിച്ചില്ല,
മോനോ ? “
മോന്.. ...................... ...ഇന്ന് ന്താന്നറിയില്ല ഞാന്‍ പറയാണ്ട് തന്നെ സ്കൂളില്‍ പോകാന്‍ റെഡി ആയി നിക്കുന്നു.
“ഞാന്‍ വെയ്ടിംഗ് ഹാളില്‍ ഇരിക്കുമ്പോള്‍ വിളിക്കാം”
ആര്‍ക്കോ ഒരു മരുന്ന് വാങ്ങാന്‍ ഉണ്ടെന്നു പറഞ്ഞില്ലേ , ,,വാങ്ങിയോ ?
"ഇല്ല , കടകള്‍ ഒക്കെ തുറക്കുന്നത്തെ ഉള്ളു, ഇല്ല മറക്കില്ല ...സഹ മുറിയന്‍ ഒരു മരുന്ന് വാങ്ങി കൊണ്ട് പോകാന്‍ ഏല്പിച്ചിരുന്നു,
ന്നാ വെക്കട്ടെ ...
ഉം ....
മുന്‍പൊക്കെ മൂന്നും നാലും മണിക്കൂര്‍ മുമ്പേ എയര്‍പോര്‍ട്ടില്‍ എത്തി കാത്തിരിക്കുമായിരുന്നു, ഇപ്പോള്‍ ഏറിയാല്‍ അര മണിക്കൂര്‍ മുന്‍പ് , മരുന്ന് വാങ്ങാല്‍ അലഞ്ഞു കുറച്ചു വൈകുകയും ചെയ്തു, എമിരേറ്റ്സ് ആണ് , ഒരു മിനുറ്റ് മുന്പല്ലാതെ വൈകുന്ന
പ്രശ്നമേ ഇല്ല ...!
എമിഗ്രേശന്‍ ലൈനില്‍ ഒന്നൊന്നര തിരക്ക്,.. ഫ്ലൈറ്റ് പറന്നുയരാന്‍ ഇനി വെറും മുക്കാല്‍ മണിക്കൂര്‍ മാത്രം, പെട്ടെന്ന് എല്ലാര്ക്കും ഒരു വിളി പാസാക്കി.
എല്ലാ ചടങ്ങുകലും തീര്‍ത്ത് , ഓടി വെയിടിംഗ് ഹാളില്‍ എത്തുമ്പോഴേക്കും പകുതി ആളുകള്‍ വിമാനത്തില്‍ കയറി കഴിഞ്ഞു...!
വിന്ഡോ് സീറ്റ് തന്നെ , ഇനി വെറും പത്ത് മിനുറ്റ് മാത്രം, വെറുതെ പുറത്തേക്കു നോക്കി, കാഴ്ചകള്‍ ഒന്നും മനസ്സിലേക്ക് കയറുന്നില്ല... ടീവിയില്‍ ഫോര്‍വേര്‍ഡ് ക്യാമറയിലൂടെ ഫ്ലൈറ്റിനു മുന്നിലെ ദ്രിശ്യങ്ങള്‍ . .., മുന്നേ ഇറങ്ങിയ ആള് സെറ്റ് ചെയ്തു കണ്ടതായിരിക്കാം, ഞാന്‍ ഓര്‍ത്തു, ഏതാണ്ട് ഒരു മണിക്കൂര്‍ മുന്‍പ് ഇതേ സീറ്റില്‍ ഒരാള്‍, ഒരു പാട് കാലത്തെ കാത്തിരിപ്പിനു ശേഷം സന്തോഷത്തോടെ, യാത്ര ചെയ്തു പ്രിയപ്പെട്ടവരുടെ അടുത്തേക്ക് വന്നു ചെര്ന്നിട്ടുണ്ടാവില്ലേ ഇപ്പോള്‍, അതേ സീറ്റില്‍ ഞാനോ..?
രണ്ടു വിത്യസ്ത ചിത്രങ്ങള്‍ ..!!!!
പൈലറ്റ് പറയുന്നു, നമ്മള് പൊങ്ങാന്‍ പോകുകയാണ്, ആര് ശ്രദ്ധിക്കുന്നു...! ഇതിനേക്കാള്‍ സീരിയസ്സ് ആയ അപകട മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ പോലും ആരും ശ്രദ്ധിച്ചില്ല ..
എല്ലാ മുഖത്തും നിസംഗത മാത്രം.
അടിവയറ്റില്‍ നിന്നും ഒരു ആന്തല്, പറന്നുയര്‍ന്നു വിമാനം......
അങ്ങ് താഴെ അതാ ഒരു ചെറു പൊട്ടു പോലെ എന്റെ പ്രിയപ്പെട്ട നാട്, ഇപ്പോള്‍ ഒന്നും വ്യക്തമല്ല .... കണ്ണുകള്‍ നിറഞ്ഞാല്‍ എങ്ങനെ കാഴ്ചകള്‍ വ്യക്തമാകും ...
എല്ലാം മങ്ങിയ കാഴ്ചകള്‍ മാത്രം ....
വിമാനം പറന്നുയരുമ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു ആന്തല്....ഷഫീ തകര്തെഴുതി വല്ലാത്ത ഒരു നൊമ്പരം ...
ReplyDeleteനോവുന്ന നേരുകള്‍,ജീവിതം നല്കുന്ന സന്തോഷവും, സന്താപവും, എല്ലാം ഒരു പോലെ യെറ്റ് വാങ്ങുക. മനസ്സില്‍ മന്ത്രിക്കുക, ഇതും കടന്നു പോവും ഒന്നും സ്ഥായിയല്ല !!
ReplyDelete